ChuttuvattomThodupuzha
നാഗാർജ്ജുന റിക്രിയേഷൻ ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-21-at-09.13.30.jpeg?resize=780%2C470&ssl=1?v=1692634434)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ആലക്കോട്: നാഗാർജ്ജുന റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി കമ്പനി ജീവനക്കാർക്കു വേണ്ടി സംഘടിപ്പിച്ച കലാകായിക മത്സരങ്ങൾ നാഗാർജുന എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കിൾ ജോസഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ട്രഷറർ എം.എൻ. രാജീവ്, റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി.ശ്യാംജിത്ത്.എസ്, ഫാ ക്ടറി മാനേജർ.എം.അജിത്കുമാർ, അസി.എച്ച്.ആർ മനേജർ പി.ബി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന്, വിവിധയിനം മത്സരങ്ങളും ഓണസദ്യയും നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)