ChuttuvattomThodupuzha
വിലക്കയറ്റത്തിനെതിരെ എസ്.ടി.യു കലം കമഴ്ത്തി സമരം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-29-at-10.06.14.jpeg?resize=780%2C470&ssl=1?v=1693329027)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടവെട്ടി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി എസ്.ടി.യു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന് ആറ്റുപുറം അധ്യക്ഷത വഹിച്ചു . മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ് , നിയോജക മണ്ഡലം സെക്രട്ടറി പി.യു ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം, പി.എം ബാവ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അസീസ് ഇല്ലിക്കല്‍ പി.ജെ നൗഷാദ് , അജി നാസ് വഴിക്കല് പുരയിടം, വി.എച്ച് ജാഫര്‍ , റഷിദ് മലയില്‍ , കെ.എ നജീബ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)