ChuttuvattomThodupuzha
എകെബിഇഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-15-at-08.22.04.jpeg?resize=780%2C470&ssl=1?v=1697338355)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. ക്യാമ്പ് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മേഖലയിലെ വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.എസ് കൃഷ്ണ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാംപ്രകാശ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് നാരായണന് എന്നിവര്‍ പഠന ക്ലാസുകള്‍ നയിച്ചു. വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ ജബ്ബാര്‍, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയര്മാന് എബിന് ജോസ്, . ജില്ലാ സെക്രട്ടറി നഹാസ് പി. സലീം, ജില്ലാ ട്രഷറര്‍ എ.ബി കൃഷ്ണഹരി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)