ChuttuvattomIdukkiThodupuzha
കളമശ്ശേരി സ്ഫോടനം; ജില്ലയിലും പരിശോധന
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/police-representational-image.jpg?resize=780%2C470&ssl=1?v=1683339436)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ പോലിസ് മേധാവി വി.യു. കുര്യാക്കോസ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജില്ലാ അതിർത്തികളിലും പരിശോധനകൾ നടത്തി. നിലവിൽ ജില്ലയിൽ സംശയാസ്പദമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിശോധനകളും ജാഗ്രതയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)