Thodupuzha
കമ്പകക്കാനത്ത് കാര്‍ മറിഞ്ഞ് അപകടം
തൊടുപുഴ: ആലപ്പുഴ-മധുര സംസ്ഥാന പാതയില്‍ കമ്പകക്കാനം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞു. യാത്രക്കാരായ ആറു പേര് നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 12.50 നാണ് അപകടം. മുതലാക്കോടം സ്വദേശി ആഷിക് സിദ്ധിഖ് പഴേരിയില്‍, ഉടുമ്പന്നൂര്‍ സ്വദേശികളായ സുബിന് കുന്നം പറമ്പില്‍, ജോര്‍ജ് പള്ളത്ത്, അമല്‍ തഴപ്പിള്ളില്, അശ്വിന് വെങ്ങല്ലൂര്‍, ശ്രീജിത്ത് ശ്രീപുത്തന്‍ വീട് ആ ലത്തൂര്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ പാല്‍ക്കുളംമേട് സന്ദര്‍ശനത്തിനു ശേഷം കാറ്റടിക്കടവ് കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോഴാണ് അപകടം. കാളിയാര്‍ പോലീസും ഹൈവേ പോലീസും ചേര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു.