ChuttuvattomIdukkiThodupuzha
സൗത്ത് സെൻട്രൽ സോൺ ക്രിക്കറ്റ് മത്സരത്തിൽ ഇടുക്കി ജില്ലാ ടീം ജേതാക്കൾ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/idukki.1.2436954.jpg?resize=780%2C470&ssl=1?v=1699600847)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രജിസ്ട്രേഷൻ വകുപ്പിലെ സൗത്ത് സെൻട്രൽ സോൺ ക്രിക്കറ്റ് മത്സരങ്ങൾ സമാപിച്ചു. തൊടുപുഴ തെക്കും ഭാഗം കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഇടുക്കി ജില്ലാ ടീം ജേതാക്കളായും എറണാകുളം ടീം റണ്ണേഴ്സ് അപ്പുമായി. വിജയികൾക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ബിജു വി.ആർ ട്രോഫികൾ വിതരണം ചെയ്തു. ഇടുക്കി ജില്ലാ രജിസ്ട്രാർ രഘു കെ.ആർ, ആലപ്പുഴ ജില്ലാ രജിസ്ട്രാർ എബി ജോർജ്, കാരിക്കോട് സബ് രജിസ്ട്രാർ പി.ജി സന്തോഷ്, രതീഷ് കുമാർ ബി, ബിനുമോൾ എം.ഡി, ജയിംസ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)