ChuttuvattomThodupuzha
കുട്ടി കര്ഷകന് ഡീന്‍ കുര്യാക്കോസ് എംപി ധനസഹായം കൈമാറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-02-at-8.18.12-PM.jpeg?resize=780%2C470&ssl=1?v=1704260014)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പശുക്കള്‍ കൂട്ടത്തോടെ ചത്തതോടെ പ്രതിസന്ധിയിലായ വെള്ളിയാമറ്റത്തെ കുട്ടി ക്ഷീരകര്ഷകന് മാത്യു ബെന്നിക്ക് ഡീന്‍ കുര്യാക്കോസ് എംപി ചെയര്‍മാനായിട്ടുള്ള ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ 20000 രൂപയുടെ ചെക്ക് കൈമാറി. പിതാവിന്റെ പെട്ടന്നുള്ള വിയോഗത്തില്‍, തങ്ങള്‍ വളര്‍ത്തിയിരുന്ന വീടിന്റെ വരുമാനമാര്‍ഗമായിരുന്ന പശുക്കളെ ഉപേക്ഷിക്കാതെ അവയുടെ പരിപാലനം ഏറ്റെടുത്ത 13 വയസുകാരന്റെ നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും ഏവരും മാതൃകയാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. പെട്ടന്നുണ്ടായ ഈ പശുക്കളുടെ ദാരുണാന്ത്യത്തില്‍ നിസഹാനായിപ്പോയ ഈ കുട്ടിയുടെ സഹായത്തിന് ഈ നാടും സമൂഹവും ഒന്നിച്ചിരിക്കുന്നത് ഏറെ സന്തോഷകരമാണെന്നും എംപി പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)