ഇന്‍ഫാം പ്രതിനിധികള്‍ കാര്‍ഷിക ജില്ലകള്‍ സന്ദര്‍ശിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/infarm.jpg?resize=701%2C468&ssl=1?v=1704517083)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം: ഇന്‍ഫാം പ്രതിനിധികള്‍ കാര്‍ഷിക ജില്ലകള്‍ സന്ദര്‍ശിക്കും. ഇന്‍ഫാം സ്ഥാപിതമായതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫാം പ്രതിനിധികള്‍ സംസ്ഥാന തലത്തില്‍ കാര്‍ഷിക ജില്ലകള്‍ സന്ദര്‍ശിക്കുന്നു.കര്‍ഷകര്‍ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് അഭിപ്രായ രൂപീകരണവും തുടര്‍ നടപടികളും സ്വീകരിക്കുന്നതിനാണ് കാര്‍ഷിക ജില്ലകള്‍ തോറും സന്ദര്‍ശനം നടത്തുന്നത്.
ഇതോടനുബന്ധിച്ച പ്രഥമ സമ്മേളനം ഞായറാഴ്ച്ച 3.30ന് വാഴക്കുളം സംസ്ഥാന ഓഫീസില്‍ ചേരും. യോഗം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിളളില്‍ ഉദ്ഘാടനം ചെയ്യും.ജില്ല ഡയറക്ടര്‍ ഫാ.ജേക്കബ് റാത്തപ്പിള്ളില്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും.
സണ്ണി മുത്തോലപുരം,ജോയി തെങ്ങുംകുടിയില്‍,ജയ്സണ്‍ കോലടി,വി.എം ഫ്രാന്‍സിസ്, ജയിംസ് പള്ളിക്കമ്യാലില്‍, സണ്ണി കുറുന്താനം,ജോയി പള്ളിവാതുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)