യുഡിഎഫിന്റേത് ഇരട്ടത്താപ്പ്: അനില്‍ കൂവപ്ലാക്കല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2022-10-09-at-3.51.24-PM.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: യുഡിഎഫിന്റേത് ഇരട്ടത്താപ്പെന്ന് എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍.
ഭൂമി പതിവ് നിയമഭേദഗതിയെ സഭയില്‍ സ്വാഗതം ചെയ്യുകയും പാസാക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതിപക്ഷം ഇപ്പോള്‍ നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയുന്നത് ഇടുക്കിയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും യുഡിഎഫിന്റെ തനിനിറം പുറത്തായെന്നും എന്‍.സി.പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍.
നിയമസഭ പാസാക്കിയ ഭൂനിമ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് 9ന് നടത്തുന്ന രാജ്ഭവന് മാര്‍ച്ചിനു മുന്നോടിയായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇടുക്കിയില്‍ നടത്തിയ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍. രാജഭവന് മാര്‍ച്ച് നടക്കുന്ന അന്നേദിവസം തന്നെ ഗവര്‍ണറുടെ ജില്ലയില്‍ എത്തിക്കാനുള്ള ഒരുപറ്റം വ്യാപാരികളുടെ ശ്രമം ഇടുക്കിയിലെ കൃഷിക്കാര്ക്കെതിരാണെന്ന് അനില്‍ ആരോപിച്ചു.
ഇടുക്കി ടൗണില്‍ നടന്ന പൊതുസമ്മേളനത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി. വിജയനന്ദന്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ പ്രിയന്, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് കുഴികണ്ടം, പി.ബി സബീഷ്, ഡിറ്റാച് ജോസഫ്, സുനില്‍ ജേക്കബ്, റോബിന്‍സ് ജോസഫ്, റെജി പൊരുന്നക്കോട്ട്, ആലീസ് വര്‍ഗീസ്, ടോമി ഇളംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)