ജില്ലാ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/20230613_154423-560x416-1.jpg?resize=560%2C416&ssl=1?v=1705145123)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലാബ്ടെക്നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സര്‍ട്ടിഫിക്കേറ്റ് ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
നിലവില്‍ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വര്‍ഷ റെഗുലര്‍ ഡിപ്ലോമ ഇന്‍ റേഡിയോളോജിക്കല്‍ ടെക്നിഷ്യന്‍ പാസായവര്‍ക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഡയാലിസിസില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം . നിലവില്‍ ഒരു ഒഴിവാണ് ഉള്ളത് . സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി./ ജി.എന്‍.എം. പാസായവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ.
നിലവില്‍ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം . തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)