തൊടുപുഴയില്‍ പാലിയേറ്റീവ് വരാചരണം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/sangamam-24.jpg?resize=780%2C470&ssl=1?v=1706175451)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ തൊടുപുഴയില്‍ പാലിയേറ്റീവ് വാരാചരണം സംഘടിപ്പിച്ചു.പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ സ്പെഷല്‍ ഹോം കെയര്‍ സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
മുനിസിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച സ്നേഹസംഗമം നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് പി.എന്‍ അജി മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.ജെ പ്രീതി പദ്ധതി വിശദീകരണം നടത്തി. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാരുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുകയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഹോം കെയര്‍ സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം ജിവിഎച്ച്എസില്‍ പാലിയേറ്റീവ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഞാനുമുണ്ട് പരിചരണത്തിന് എന്ന സന്ദേശം ഉള്‍കൊള്ളുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)