ബെവ്കോ എംപ്ലോയീസ് അസോസിയേഷന് (ഐഎന്റ്റിയുസി) കുടുംബസംഗമവും യാത്രയയപ്പും 30 ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/kudumba-samgamam-1-e1706238395543.webp?resize=578%2C244&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ :ബെവ്കോ എംപ്ലോയീസ് അസോസിയേഷന് (ഐഎന്റ്റിയുസി) ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും യാത്രയയപ്പും ഐ.ഡി കാര്‍ഡ് വിതരണവും 30ന്. തൊടുപുഴ പി.റ്റി തോമസ് നഗറില്‍ (ഹോട്ടല്‍ ഹില്ഗേറ്റില്) സംഘടിപ്പിക്കുന്ന പരിപാടി ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ബിഇഎ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എം ജോസഫ് അധ്യക്ഷത വഹിക്കും. ഉമാ തോമസ് എംഎല്‍എ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജെ.എസ് ജോണിന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന് മൊമന്റോ നല്കി ആദരിക്കും. ഡിസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി മാത്യു ഉപഹാരം കൈമാറും.
ബിഇഎ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ റ്റി.യു രാധാകൃഷ്ണന് ഐ.ഡി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ്, വര്‍ക്കിങ്ങ് പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ജേക്കബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, സെക്രട്ടറിമാരായ എസ് ഹക്കിം, ബി മനോജ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ .ആര്. ശശികുമാര്‍, എ.സി ജോണ്‍, എം.സി സജീവ്, കെ.എസ്.ബി.സി വെയര്‍ഹൗസ് മാനേജര്‍ ജെയ്സണ്‍ ജോസഫ്, കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിരാ, ഐഎന്റ്റിയുസി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് എ ഷാഹുല്‍ ഹമീദ്, ഡിസിസി മുന്‍ സെക്രട്ടറി ജോണ്‍ നെടിപാല, യുഡിഎഫ് കണ്‍വീനര്‍ എന്‍.ഐ ബെന്നി, മാധ്യമ പ്രവര്ത്തകന് സാബു നെയ്യ്ശ്ശേരി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)