ChuttuvattomIdukkiThodupuzha
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: എന്‍ട്രികള്‍ ക്ഷണിക്കുന്നു
തൊടുപുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിട്ടില്‍ കുറയാത്തതും 30 മിനിട്ടില്‍ കവിയാത്തതുമായ ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2023 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ ആയിരിക്കണം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയതി 2024 ഫെബ്രുവരി 15 . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 220432, 9497322300 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി.സത്യന് അറിയിച്ചു.