ക്ഷീര മേഖലയില്‍ നിന്നും കര്‍ഷകരുടെ കൊഴിഞ്ഞു പോക്ക് തടയണം: കേരള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-02-at-11.15.28-AM.jpeg?resize=623%2C350&ssl=1?v=1706856299)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് തൊടുപുഴ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.എസ്.രാഗേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖലയില്‍ നിന്നും കര്‍ഷകരുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പദ്ധതി ആവിഷ്കരണം ഭംഗിയായി നിര്‍വഹിക്കുന്നതിന് ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൂടി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.വി. സാജന്, ആര്. ബിജുമോന്,ബി.സുധര്‍മ്മ, സി .എസ്. ജിനേഷ്, സി.ജി. അജീഷ, കെ. ആര്. ജയരാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കൃഷ്ണപ്രിയ എം.( പ്രസിഡന്റ് ), അഞ്ജന സഹദേവന് (സെക്രട്ടറി ), രാജിമോന് എം. എസ്. (ട്രഷറര്‍ ), താജുനിസ കെ. കെ.( വൈസ് പ്രസിഡന്റ് ), സജി എം. കെ.(ജോയിന്റ് സെക്രട്ടറി ) തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)