കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ തൊടുപുഴയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-14-at-9.28.42-AM.jpeg?resize=650%2C345&ssl=1?v=1707883167)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ 17 വരെ തൊടുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സമ്മേളനത്തി ന്റെ ഭാഗമായി ഇന്നു രാവിലെ 9.30നു ഉപ്പുതോട് പി.ടി.തോമസ് നഗറില്‍നിന്ന് ആരംഭിക്കുന്ന കൊടിമാര ജാഥ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹ സ്മാരകത്തില്‍നിന്ന് ആരംഭിക്കുന്ന പതാകജാഥ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍നിന്ന് ആരംഭിക്കുന്ന ഛായാചിത്ര ജാഥ മുന്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. മൂന്നു ജാഥകളും തൊടുപുഴയില്‍ സംഗമിച്ച് വിളംബര ജാഥ നടത്തും. നാളെ രാവിലെ 9ന് സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ്ഹാളില്‍ രജിസ്ട്രേഷന്. തുടര്‍ന്നു സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് പതാക ഉയര്‍ത്തും. 10ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ, സാംസ്കാരിക സമ്മേളനം പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍. ശ്യാംകുമാര്‍ അധ്യക്ഷത വഹിക്കും.
വനിതാ സമ്മേളനം ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം. തുടര്‍ന്നു നടക്കുന്ന സമ്മേളനം കെ.മുരളീധരന് എംപി ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. 16ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൊടിക്കുന്നില്‍ സുരേഷ്എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന യാത്രയയപ്പ് സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 17ന് നടക്കുന്ന സമാപന സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)