ChuttuvattomThodupuzha
ജില്ലാതല സബ്ജൂനിയര് ഹോക്കി ചാമ്പ്യന്‍ഷിപ്പ് 17ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/hockey.jpg?resize=318%2C214&ssl=1?v=1708062193)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഹോക്കി ഇടുക്കിയുടെ നേതൃത്വത്തില്‍ ജില്ലാതല സബ്ജൂനിയര് ( ബോയ്സ് ആന്‍ഡ് ഗേള്‍സ്) ,ജൂനിയര്‍ ( ബോയ്സ് ആന്‍ഡ് ഗേള്‍സ് ) ഹോക്കി ചാമ്പ്യന്‍ഷിപ്പ് 17ന് തൊടുപുഴ ഡിപോള്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും.
ജില്ലയിലെ ഹോക്കി ടീമുകള്‍- താരങ്ങള്‍ അന്നേദിവസം, അതാത് ഇനങ്ങളില്‍ മത്സരിക്കുന്നതിനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, വയസ് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 8ന് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയും സെക്രട്ടറി അഡ്വ. റിജോ ഡോമിയും അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)