സമരാഗ്നി പ്രചരണാര്‍ത്ഥം: യൂത്ത് കോണ്‍ഗ്രസ് പ്രഭാത സവാരി നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/MW.jpg?resize=568%2C276&ssl=1?v=1708411906)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേന്ദ്ര കേരള സര്‍ക്കാരുകളുടെ അഴിമതി ഭരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എം.പിയും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേതൃത്വം കൊടുക്കുന്ന ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നി ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തില്‍ എത്തുന്നതിന്റെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രഭാത സവാരി നടത്തി. പ്രഭാത സവാരി ഡിസിസി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്ലം ഓലിക്കന്‍, ഷാജഹാന്, മണ്ഡലം പ്രസിഡന്റ് മാരായ റഹ്മാന് ഷാജി,അല്‍ത്താഫ് സുധീര്‍, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഫസല്‍ അബ്ബാസ്, ജെയ്സണ്‍ തോമസ്, ആര്യ ലക്ഷ്മി, മേഘ സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)