IdukkiLocal Live
പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി : ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/camp.png?resize=458%2C259&ssl=1?v=1700458022)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പഠന ക്യാമ്പ് അഡീഷണല്‍ എസ് പി ബി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സംഘടനാ വിഷയങ്ങളെക്കുറിച്ച് കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്, കെപിഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍ എന്നിവരും , സര്‍വീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ച് ആര് വിജയകുമാരന്‍ നായരും ക്ലാസുകള്‍ നയിച്ചു. ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗീസ് സംഘടന ഭാരവാഹികളായ കെ.എസ് ഔസേഫ്, എം.എം അജിത്കുമാര്‍, എച്ച് സനല്‍കുമാര്‍, അനീഷ് കുമാര്‍ എസ്, ഇ.ജി മനോജ് കുമാര്‍,ബൈജു ആര്, ബിനു കെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)