ന്യൂമാന്‍ കോളേജില്‍ റോമിയോ ആന്റ് ജൂലിയറ്റ് നാടകം 5ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/1507702350p189degs6h1au11rcdlu9oud1kdk6.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ന്യൂമാന്‍ കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അവതരിപ്പിക്കുന്ന നാടകം തിങ്കളാഴ്ച 6.30ന് അരങ്ങേറും. വിഖ്യാത ഇംഗ്ലീഷ് നാടകകൃത്ത് വില്യം ഷേക്സ്പിയറുടെ ദുരന്ത പ്രണയനാടകമായ റോമിയോ ആന്റ്
ജൂലിയറ്റാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഡോ. ജോര്‍ജ് സെബാസ്റ്റിയനാണ് നാടകത്തിന്റെ പുനരെഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്. അനന്യ ട്രീസ വിന്‍സന്‍ ജൂലിയറ്റായും എസ്. അശ്വിന് റോമിയോയായും വേഷമിടും. അഗസ്റ്റിന് ബെന്നി ക്രിയേറ്റിവ് ഡയറക്ടറാകുന്ന നാടകത്തില്‍ ജോര്‍ജ് തോമസ് സംഗീതവും ഹര്ഷവര്ധനന്, മിഥുന് സോമന് എന്നിവര്‍ കലാ സംവിധാനവും അലീന എലിസബത്ത് വസ്ത്രാലങ്കാരവും ഹര്‍ഷ ബിജു ചമയവും മെഹല്‍ എലിസബത്ത് നൃത്തസംവിധാനവും അന്നപൂര്‍ണ ഹരികുമാര്‍, സംഗീത് ജോസ് എന്നിവര്‍ പരസ്യ കലയും തോജസ് എസ് കുമാര്‍ സഹസംവിധാനവും ശ്രീനാഥ് സുരേഷ് നിര്‍മാണ നിയന്ത്രണവും നിര്‍വഹിക്കും. കോളേജിലെ പൂര്‍വ അധ്യാപകരായ ഡോ. ടി.എസ്. തോമസിന്റെയും അന്നമ്മ തോമസിന്റെയും സ്നേഹസ്മരണക്കായി അവരുടെ കുടുംബാംഗങ്ങളാണ് നാടകം നിര്‍മ്മിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)