ChuttuvattomThodupuzha
സിദ്ധാര്‍ത്ഥിന് നീതി തേടി എംഎസ്എഫ് പ്രതിഷേധം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-06-at-9.30.44-PM.jpeg?resize=780%2C470&ssl=1?v=1709791623)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ എസ്എഫ്ഐയുടെ പങ്ക് തുറന്നുകാട്ടി എംഎസ്എഫ് അല്‍ അസ്ഹര്‍ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം ബാവ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റംസല്‍ റഹിം അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുക്താര്‍,ട്രഷറര്‍ ജൗഹര്‍, ഫാദിയ,അദീന,മുഹമ്മദ് സാബിത്,അന്‍സല്‍ ജമാല്‍,അബ്ദുറഹ്മാന്, അബ്ദുസലാം എന്നിവര്‍ നേതൃത്വം നല്കി. എംഎസ്എഫ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്റര്‍ കീറി പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം തുറന്നുകാട്ടി ക്യാമ്പസുകളില്‍ പ്രചാരണം ശക്തമാക്കുമെന്ന് എംഎസ്എഫ് നേതാക്കള്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)