Local LiveMoolammattam
മൂലമറ്റത്ത് കുടിവെള്ളം ലഭിക്കാതെ പതിനഞ്ചോളം കുടുബങ്ങള്‍
മൂലമറ്റം : എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപമുള്ള പതിനഞ്ചോളം കുടുബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളും പ്രായമായവരും കിടപ്പ് രോഗികളുമടക്കം കുടിവെള്ളം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ടാക്സികളിലും മറ്റ് സ്വകാര്യവാഹനങ്ങളിലുമാണ് കുടിക്കുവാനും മറ്റ് ആവശ്യങ്ങള്‍ക്കായും വെള്ളമെത്തിക്കുന്നതെന്നും വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് അടിയന്തിരമായി ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.