ChuttuvattomThodupuzha
ജില്ലാ അക്വാറ്റിക് അസോസിയേഷന് : അവധിക്കാല നീന്തല്‍ പരിശീലനം 31 മുതല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/swimming-good.png?resize=759%2C422&ssl=1?v=1670554144)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല നീന്തല്‍ പരിശീലനം 31 ന് വൈകിട്ട് 4 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ ആരംഭിക്കും. ദേശീയ, അന്തര്‍ ദേശീയ നീന്തല്‍ താരങ്ങള്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 2 മുതല്‍ 8 വയസ് വരെ പ്രായമായ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക നീന്തല്‍ കുളത്തില്‍ പരിശീലനം നല്‍കും. കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രാവിലെയും വൈകിട്ടും പ്രത്യേക ബാച്ചുകള്‍. കൂടാതെ കരാട്ടെ, ഷട്ടില്‍ ബാഡ്മിന്റണ്‍, യോഗ ക്ലാസുകളും ഉണ്ടായിരിക്കും. ഫോണ്‍: 9447223674
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)