ChuttuvattomThodupuzha
ചക്കിക്കാവ് വിമലഗിരി സെന്റ് മേരിസ് പള്ളിയുടെ കാര്‍മ്മല്‍ മൗണ്ട് കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-30-at-6.27.17-PM.jpeg?resize=780%2C470&ssl=1?v=1711805203)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാഞ്ഞാര്‍ : ഇടുക്കി കോട്ടയം ജില്ലകളുടെ അതിര്‍ത്തി കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കിക്കാവ് വിമലഗിരി സെന്റ് മേരിസ് പള്ളിയുടെ കാര്‍മ്മല്‍ മൗണ്ട് കുരിശുമലയിലേയ്ക്ക് ദുഃഖവെള്ളി ദിനത്തില്‍ പരിഹാര പ്രദക്ഷിണവും കുരിശുമല കയറ്റവും നടത്തി തീര്‍ത്ഥാടകര്‍. വിനോദ സഞ്ചാര കേന്ദ്രമായ ഇലവിഴാ പൂഞ്ചിറയ്ക്ക് സമീപത്താണ് തീര്‍ത്ഥാടന കേന്ദ്രം. ദു:ഖവെള്ളിയാഴ്ച രാവിലെ 8ന് തിരുക്കര്‍മ്മങ്ങള്‍ പള്ളിയില്‍ നടത്തപ്പെട്ടു. 9.30-ന് കുരിശിന്റ വഴി ഗദ്സമേനിയില്‍ നിന്ന് കാര്‍മല്‍ മൗണ്ടിലേയ്ക്ക് നടത്തപ്പെട്ടു. തുടര്‍ന്ന് ഫാ.ജോസഫ് കുറ്റിയാങ്കല്‍ (ചാന്‍സലര്‍ പാലാ രൂപത ) പീഢാനുഭവ സന്ദേശം നല്കി. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണം നടന്നു.
തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ നേത്യത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)