ChuttuvattomThodupuzha
സോക്കര്‍ സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
തൊടുപുഴ : സോക്കര്‍ സ്കൂളിന്റെ സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. കെ.എഫ് ഹോണററി പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ അധ്യക്ഷത വഹിച്ചു. സോക്കര്‍ സ്കൂള്‍ ഡയറക്ടറും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റുമായ പി.എ സലിം കുട്ടി, ജില്ല ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി സജീവ്, പ്രൊഫഷണല്‍ ഫുട്ബോള്‍ പരിശീലകന് ഹാരി ബെന്നി, ഫുട്ബോള്‍ അസോസിയേഷന് ജോയിന്‍ സെക്രട്ടറി അമല്‍ വി.ആര്, ട്രഷറര്‍ എബ്രഹാം അനന്തു ജോസഫ്, മുന്‍ ഫുട്ബോള്‍ താരം ഷമീര്‍ എ.ജെ എന്നിവര്‍ പ്രസംഗിച്ചു.