ചാലയ്ക്കമുക്ക് – ഇല്ലിച്ചുവട് റോഡരികില്‍ വന്‍ തോതില്‍ മാലിന്യം തള്ളി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/IMG-20240406-WA0328.jpg?resize=780%2C470&ssl=1?v=1712453704)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോടിക്കുളം: ചാലയ്ക്കമുക്ക് – ഇല്ലിച്ചുവട് റോഡരികില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് കാളിയാര്‍ ഹരിസണ്‍ റബര്‍ പ്ലാന്റേഷനില്‍ കൂടി കടന്നു പോകുന്ന റോഡില്‍ പല ഭാഗത്തായി ചാക്ക് കണക്കിനു മാലിന്യം തള്ളിയത്. ഇതില്‍ സ്കാനിംഗ് ഫിലിം, ആശുപത്രി മാലിന്യം തുടങ്ങി പുനരുപയോഗിക്കാന്‍ കഴിയാത്തതും നശിപ്പിക്കാന്‍ കഴിയാത്തതുമായ മാലിന്യങ്ങളുമുണ്ട്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും മാലിന്യത്തില്‍നിന്ന് ലഭ്യമായ തെളിവുകളും ഉപയോഗിച്ച് പോലീസിന്റെ സഹായത്തോടെ മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഹലീമ നാസര്‍ എന്നിവര്‍ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)