ChuttuvattomThodupuzha
കടന്നല് കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/wasps.jpg?resize=318%2C159&ssl=1?v=1707404710)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കടന്നല് കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. കുമാരമംഗലം കണ്ടത്തിന്‍കര വിമല്‍ (25), നാഗപ്പുഴ ഏഴാനിക്കാട്ട് ഷാജു (54), കുമാരമംഗലം ഒറ്റമാക്കല്‍ അനന്തു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരം മുറിക്കുന്ന തൊഴിലാളികളായ ഇവര്‍ ഇന്നലെ 11 ഓടെ മണക്കാട് പുതുപ്പരിയാരത്ത് ഉയരമുള്ള ആഞ്ഞിലി മരം മുറിക്കുന്നതിനായി ശിഖരം ഇറക്കുന്നതിനിടെ കടന്നല് കൂട് തകര്‍ന്ന് കടന്നല് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മരത്തില്‍ ശിഖരം മുറിക്കാന്‍ കയറിയ വിമലിനാണ് അധികം കുത്തേറ്റത്. മരച്ചുവട്ടില്‍ നിന്നവര്‍ക്കും കുത്തേറ്റു.കയറില്‍ തൂങ്ങി താഴെ ഇറങ്ങിയ മൂവരും അയല്‍വാസിയുടെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രിയിലെത്തിയത്.തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)