IdukkiLocal Live
ഉടുമ്പന്‍ചോലയില്‍ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി സംഗീത വിശ്വനാഥന്
ഇടുക്കി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ആവേശകരമായ സ്വീകരണം. ഇന്നലത്തെ സ്ഥാനാര്‍ഥി പര്യടനം വണ്ടന്മേട് മാലിയില്‍ നിന്നും രാവിലെ ആരംഭിച്ചു. മാലി, കറുവാക്കുളം, കടശിക്കടവ് തുടങ്ങിയ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വണ്ടന്മേട് കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, , രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല രാജാക്കാട് എന്നി പഞ്ചായത്തുകളില്‍ നടന്ന പര്യടന പരിപാടി രാജാക്കാട് ടൗണില്‍ സമാപിച്ചു.