ബിഎംഎസ് നാഗാര്‍ജുന യൂണിറ്റ് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/bms.jpg?resize=780%2C470&ssl=1?v=1713935564)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ആലക്കോട് : ബിഎംഎസ് നാഗാര്‍ജുന യൂണിറ്റ് വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുകുമാര്‍ എസ്.മേനോന് അധ്യക്ഷത വഹിച്ചു.ദിര്‍ഘനാളത്തെ സേവനത്തിന് ശേഷം സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന കെ.ജി രാജഗോപാലിനെ ചടങ്ങില്‍ ആദരിച്ചു. ബിഎംഎസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്മാരായ അഡ്വ.ഗിരീഷ് തയ്യില്‍, സി.രാജേഷ്, ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് എം.പി പ്രശാന്ത്, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാര്‍ എന്‍.റ്റി യൂണിറ്റ് ട്രഷറര്‍ പി.എം.റോജി, ജോയിന്റ് സെക്രട്ടറി സ്മിത സി.എസ്, സി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി എം.പി.പ്രശാന്ത് (പ്രസിഡന്റ്), വിനോജ് കുമാര്‍ (സെക്രട്ടറി), ജോമി മാത്യു (ട്രഷറര്‍ )എന്നിവരടങ്ങുന്ന ഇരുപതംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)