ChuttuvattomThodupuzha
സിബിഎസ്ഇ പൊതുപരീക്ഷ ; നൂറു ശതമാനം വിജയ തിളക്കത്തോടെ ദാറുല്‍ ഫത്ഹ് പബ്ലിക് സ്കൂള്‍
തൊടുപുഴ : സിബിഎസ്ഇ പത്താം ക്ലാസ്സ് പൊതുപരീക്ഷയില്‍ തുടര്‍ച്ചയായി പതിനെട്ടാം തവണയും നൂറു ശതമാനം വിജയ തിളക്കത്തോടെ ദാറുല്‍ ഫത്ഹ് പബ്ലിക് സ്കൂള്‍. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ പതിനൊന്നു പേര് 90 ശതമാനത്തിലധികം മാര്‍ക്ക് നേടി ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ബാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫസ്റ്റ് ക്ലാസ്സ് ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും പ്രിന്‍സിപ്പല്‍ വി.എ ജുനൈദ് സഖാഫിയും മാനേജ്മെന്റ് അംഗങ്ങളും പിടിഎ കമ്മിറ്റി അംഗങ്ങളും അഭിനന്ദിച്ചു.