മൂലമറ്റത്ത് വൈദ്യുതി ലൈനുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ , കെഎസ്ഇബി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/line-17.jpg?resize=780%2C470&ssl=1?v=1715999641)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : വൈദ്യുതി ലൈനുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കെഎസ്ഇബി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മൂലമറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം 11 കെവി ലൈനും എല്‍റ്റി ലൈനുമാണ് കൂട്ടിക്കെട്ടിയ നിലയിലുള്ളത്. റബ്ബര്‍ തോട്ടത്തിലൂടെയാണ് വൈദ്യുതിലൈന്‍ കടന്നു പോകുന്നത്. റബ്ബര്‍ മരം 11 കെവി ലൈനിലേക്ക് ഒടിഞ്ഞ് വീണ് വൈദ്യുതാഘാതത്തെതുടര്ന്ന് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.
മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മൂലമറ്റം സെക്ഷന്‍ ഓഫീസ് അധികൃതരെ ബന്ധപ്പെടുകയുണ്ടായി എന്നാല്‍ 11 കെവിയില്‍ വൈദ്യുതി ഇല്ലെന്ന മറുപയിയാണ് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ടു ലൈനുകളും കൂട്ടിക്കെട്ടിയ നിലയിലായതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. മൂലമറ്റം സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ വലയുകയാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)