അഞ്ചക്കുളം ക്ഷേത്രത്തില്‍ ആദ്യ വെള്ളി ആചരണവും മഹാകാര്യസിദ്ധി പൂജയും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/Capture-38.jpg?resize=780%2C438&ssl=1?v=1716016929)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോടിക്കുളം : അഞ്ചക്കുളം ദേവസ്വം ട്രസ്റ്റിന്റെ കീഴിലുള്ള അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തില്‍ ആദ്യത്തെ വെള്ളിയാഴ്ച ആചരണവും, മഹാകാര്യസിദ്ധിപൂജയും നടത്തി. ക്ഷേത്രം ആചാര്യന് ചേര്‍ത്തല സുമിത് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. നൂറ് കണക്കിന് ഭക്തരാണ് ജില്ലക്കകത്തുനിന്നും പുറത്ത് നിന്നും കാര്യസിദ്ധിപൂജക്കായി ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്.
ആദ്യ വെള്ളി ആചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സോപാനസംഗീതം, അറുനാഴിപായസം, എന്നി വഴിപാടുകളും നടത്തി. കാര്യസിദ്ധിപൂജക്കെത്തുന്ന ഭക്തര്‍ക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.അടുത്ത ആദ്യ വെള്ളി ആചരണവും കാര്യസിദ്ധിപൂജയും ജൂണ്‍ മാസം 21ന് നടക്കുമെന്നും അന്നേ ദിവസം എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത രീതിയില്‍ സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കുമെന്നും ക്ഷേത്രം പ്രസിഡന്റ് ജയന് കുന്നുംപുറത്ത്, സെക്രട്ടറി പി.ആര്.രവീന്ദ്രനാഥന്‍, ട്രഷറര്‍ സുധീര്‍ എം.പി. എന്നിവര്‍ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)