Local LiveMoolammattam
ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാസ്ക് എക്സലന്‍സ് അവാര്‍ഡ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-70.jpg?resize=225%2C225&ssl=1?v=1716951499)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാസ്ക് എക്സലന്‍സ് അവാര്‍ഡ്. നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും തൊടുപുഴ ട്രൈബല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. അറക്കുളം ഉപവിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള സ്കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുക. മൂലമറ്റം (കെഎസ്ഇബി) എച്ച്ആര്‍സി ഹാളില്‍ വ്യാഴാഴ്ച 3ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റിന് ടാസ്ക് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജര്‍ . എം. കെ. സജി അധ്യക്ഷത വഹിക്കും. മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് മുഖ്യ പ്രഭാഷണം നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)