ChuttuvattomThodupuzha
വിവിധ കായിക ഇനങ്ങളുടെ സെലക്ഷന് ട്രയല്‍സ് ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/sports_20230518163956.jpg?resize=780%2C470&ssl=1?v=1706876906)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ ന്യൂമാന്‍ കായിക വകുപ്പും, സോക്കര്‍ ക്ലബും സംയുക്തമായി ഫുട്ബോള്‍, അത്ലറ്റിക്സ്, കബഡി, ഹാന്‍ഡ്ബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്, സ്കേറ്റിംഗ്, ക്രിക്കറ്റ്, സോഫ്റ്റ്ബോള്‍, തായ്ക്കോണ്ടോ, ചെസ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ന് രാവിലെ പത്തിന് സെലക്ഷന് ട്രയല്‍ നടത്തും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവും താമസവും നല്‍കുന്നതാണ്. പങ്കെടുക്കുവാന്‍ താത്പ്പര്യമുള്ള കുട്ടികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി കോളേജ് കായിക വകുപ്പ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഫുട്ബോളില്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ബാക്കിയുള്ള കായിക ഇനങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)