ChuttuvattomThodupuzha
സ്പീഡ് ബ്രെയ്ക്കറുകൾ സ്ഥാപിക്കണം;സനീഷ് ജോർജ്ജ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/speed-breaker-idk-8-june.jpg?resize=650%2C345&ssl=1?v=1717828027)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ന്യൂമാന്‍ കോളേജിന് മുന്‍വശത്തുകൂടി കടന്നുപോകുന്ന കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതായി തൊടുപുഴ നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്.കോളേജിന് സമീപം കാരിക്കോടിന് തിരിയുന്ന ജംഗ്ഷനില്‍ അപകടം പതിവായ സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്. മങ്ങാട്ടുകവലയില്നിന്നും കാരിക്കോടുനിന്നും വരുന്ന വാഹനങ്ങള്‍ പലപ്പോഴും അമിത വേഗത്തില്‍ എത്തുന്നതു മൂലം ഇവിടെ അപകടം പതിവാണ്.
ഇവിടെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും നിവേദനം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഈ റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് ചെയര്മാന് ആവശ്യപ്പെട്ടത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)