പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ഇടുക്കി ജില്ലാ കമ്മിറ്റി ; വായനാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/579e745f-fa24-4240-9f4d-d51a67081879.jpg?resize=780%2C470&ssl=1?v=1718811137)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വായനാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തിയ പരിപാടി ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ സോമന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ടി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വഴുതനപ്പിള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചകനാല്‍, ജില്ലാ ഭാരവാഹികളായ ടെന്നി ജോസ്, ബിജു വര്‍ഗീസ്, വൈദ്യര് സിഡി ചന്ദ്രബോസ്, വിജയന് വലിയ പാറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സ്റ്റാഫ് പ്രതിനിധി അഞ്ചു ജോര്‍ജ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദേശീയ വായനാദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനാ മാസാചരണമാണ് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരവും ഹൈസ്കൂള്‍ യുപി വിദ്യാര്‍ത്ഥികള്‍ക്കായി പദ്യപാരായണവും, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)