IdukkiLocal Live
പൊതുതിരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികള്‍ വരവ് ചെലവ് കണക്ക് നല്‍കണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/download-12-1.jpg?resize=300%2C168&ssl=1?v=1718853403)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാര്‍ത്ഥികളും വരവുചെലവ് കണക്കുകള്‍ നിര്‍ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. തെരഞ്ഞെടുപ്പ് കണക്കുകള്‍ തയാറാക്കുന്നത് സംബന്ധിച്ചുള്ള പരിശീലന ക്ലാസ് 25ന് രാവിലെ 11ന് ജില്ലാ ആസൂത്രണ കാര്യാലയ കെട്ടിട സമുച്ചയത്തില്‍ നടക്കും. 30ന് രാവിലെ 11ന് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറുടെ അധ്യക്ഷതയില്‍ സ്ഥാനാര്‍ത്ഥികളുടെ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച യോഗം ചേരും.നിശ്ചിത സമയത്തിനകം കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ 1951 ലെ ജനപ്രാതിനിധ്യനിയമം 10 എ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)