ഒളിമ്പിക് ദിനാഘോഷം : നെറ്റ്ബോള്‍ മത്സരം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/nettball-22.jpg?resize=780%2C470&ssl=1?v=1719125639)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ജൂണ്‍ 23ന് അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന ഒളിമ്പിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് നെറ്റ്ബോള്‍ മത്സരം സംഘടിപ്പിച്ചു. വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യുപി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മത്സരങ്ങള്‍ സന്തോഷ് ട്രോഫി താരം സലിംകുട്ടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ ദ്രോണ തൊടുപുഴ ഒന്നാം സ്ഥാനവും കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ജില്ലാ യൂത്ത് ക്ലബ്ബ് ഒന്നാം സ്ഥാനവും ഒളിമ്പിയ യൂത്ത് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് തൊടുപുഴ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ദീപക് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സ്വപ്ന എം.ആര്., ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ.പി. മുഹമ്മദ് ബഷീര്‍, ജില്ലാ നെറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന് , അസോസിയേഷന് ഭാരവാഹികളായ മുഹമ്മദ് ഫാസില്‍, ഡോ. ബോബു ആന്റണി, ട്രഷറര്‍ ലിഖിയ ഷാന്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)