ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം : കെഎസ്യു ജില്ലാ കമ്മിറ്റി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-66.jpg?resize=692%2C286&ssl=1?v=1719313107)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇടുക്കി ജില്ലയില്‍ സമ്പൂര്‍ണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ വിവിധ മേഖലകളില്‍ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്യു ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അറിയിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും സ്കൂളുകളിലും വിദ്യാഭ്യാസ ബന്ദിന്റ ഭാഗമായി പഠിപ്പു മുടക്കിയ വിദ്യാര്‍ത്ഥികള്‍ തൊടുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കെഎസ്യു ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. കെഎസ്യു നേതാക്കളായ ഫസ്സല്‍ അബ്ബാസ്, ഗൗതം റെജി, ബ്ലസണ്‍ ബേബി,റിസ്വാന് പാലമൂടന്‍, സാനറ്റ് ഷാജി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റഹ്മാന് ഷാജി,അല്‍ത്താഫ് സുധീര്‍, ജോസിന് തോമസ് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)