ChuttuvattomThodupuzha
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ബോര്‍ഡ് ; പെന്ഷന് ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/contributory-pension.jpg?resize=780%2C470&ssl=1?v=1700203354)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 25.06.2024 മുതല്‍ 24.08.2024 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ സെന്റര്‍ വഴി വാര്‍ഷിക ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്.മസ്റ്ററിംഗിനുള്ള അംഗീകൃത സര്‍വ്വീസ് ചാര്‍ജ്ജ് പെന്ഷന് ഗുണഭോക്താക്കള്‍ വഹിക്കേണ്ടതാണ്.ശാരീരിക/മാനസിക വെല്ലുവിളിനേരിടുന്നവര്‍, കിടപ്പു രോഗികള്‍, എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതും അതിനനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതുമാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)