Local LiveVannappuram
കളഞ്ഞ് കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരികെ നല്കി വീട്ടമ്മ മാതൃകയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/gold-30.jpg?resize=780%2C470&ssl=1?v=1719812967)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാളിയാര്‍ : കളഞ്ഞുകിട്ടിയ സ്വര്‍ണ ചെയിന്‍ ഉടമസ്ഥന് തിരികെ നല്കി വീട്ടമ്മ മാതൃകയായി. കാളിയാര്‍ മുള്ളന്‍കുത്തി സ്വദേശി മത്തിക്കപ്പാറയില് ഹസീന അസിക്കാണ് ജോലി കഴിഞ്ഞു മടങ്ങി വരുന്നതിനിടെ പാതയോരത്തുനിന്നു രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൈചെയിന്‍ ലഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കാളിയാര്‍ മുള്ളന്‍കുത്തി സ്വദേശി ബിജുവിന്റെ ചെയിനാണ് നഷ്ടപ്പെട്ടതെന്നു മനസിലായി. കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്എച്ച്ഒ ജെ. നിസാമുദ്ദീന്‍, എഎസ് എ പ്രീത എന്നിവരുടെ സാന്നിധ്യത്തില്‍ ബിജുവിന് ഹസീന ചെയിന്‍ കൈമാറി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)