ChuttuvattomThodupuzha
മുതലക്കോടം – പഴേരി പുതിച്ചിറ അല്‍ അസ്ഹര്‍ ജംഗ്ഷന് റോഡ് തകര്‍ന്ന നിലയില്‍ ; നടപടി സ്വീകരിക്കാതെ അധികൃതര്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/WhatsApp-Image-2024-07-02-at-4.13.40-PM.jpeg?resize=780%2C470&ssl=1?v=1719918591)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മുതലക്കോടം – പഴേരി പുതിച്ചിറ അല്‍ അസ്ഹര്‍ ജംഗ്ഷന് റോഡ് തകര്‍ന്ന നിലയില്‍. തൊടുപുഴ നഗരസഭാ പരിധിയിലെ 10-ാം വാര്‍ഡില്‍ മുതലക്കോടം – പഴേരി റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന നിലയിലുള്ളത്. റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചാരിക്കാനാവാത്ത സ്ഥിതിയാണ്. ജനപ്രതിനിധികളടക്കമുള്ള അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തിലിടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)