ChuttuvattomThodupuzha

തൊടുപുഴയാറ്റില്‍ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൊടുപുഴ : തൊടുപുഴയാറ്റില്‍ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മടക്കത്താനം അച്ചന്‍കവല കിഴക്കിനേത്ത് വീട്ടില്‍ മൊയ്തീന്റെ മകന്‍ അജ്മല്‍ (15) ആണ് മരിച്ചത്.  ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ അച്ചന്‍ കവല കടവില്‍ രണ്ടു സുഹൃത്തുക്കളുമൊത്ത് തൊടുപുഴയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അജ്മല്‍. കുളിക്കുന്നതിനിടെ അജ്മല്‍ കാല്‍ വഴുതി പുഴയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ കടവില്‍ നിന്ന് 200 മീറ്റര്‍ ദൂരെ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. കദളിക്കാട് വിമലമാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍ . എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മാതാവ്: സബീന, സഹോദരങ്ങള്‍ : മുഹമ്മദ് അസ്ലം, ആബിദ്. പിതാവ് മൊയ്തീന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.

 

Related Articles

Back to top button
error: Content is protected !!