AccidentChuttuvattomThodupuzha

വാഴക്കുളത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ : വാഴക്കുളത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. വാഴക്കുളം റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് കാര്‍ തിരിക്കുന്നതിനിടയില്‍ മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലേക്ക് പോകുന്ന സ്വകാര്യ  ബസ്സില്‍ കാറ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഴക്കുളം പോലീസ് അപകടസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!