AccidentChuttuvattomThodupuzha

നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ 3 കാറുകളില്‍ ഇടിച്ചുകയറി അപകടം : ഒരാള്‍ക്ക് പരിക്ക്

തൊടുപുഴ : നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ 3 കാറുകളില്‍ ഇടിച്ചു കയറി അപകടം . മാനത്തൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്ന് 8 ഓടെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കാര്‍ യാത്രികര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ മുഖത്ത് പരിക്കേറ്റ കഞ്ഞിക്കുഴി സ്വദേശിയെ പ്രവിത്താനം കാവുകാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് സംഘമെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!