ChuttuvattomThodupuzha

കിസാന്‍ മഹാപഞ്ചായത്തിനെ പിന്തുണച്ച് കര്‍ഷക റാലി സംഘടിപ്പിച്ചു

തൊടുപുഴ : ഡല്‍ഹി രാം ലീല മൈതാനിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) സംഘടിപ്പിച്ച കിസാന്‍ മസ്ദൂര്‍ മഹാ പഞ്ചായത്തിനെ പിന്തുണച്ച് തൊടുപുഴയില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ട്രാക്ടര്‍ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. അടിസ്ഥാന താങ്ങുവില നിയമാനുസൃതമാക്കുക, കര്‍ഷകരെ കടക്കെണിയില്‍ നിന്നും മുക്തരാക്കുക, വൈദ്യുതി ബില്‍ 2022 പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് കര്‍ഷക സമരം.

കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ വിളകള്‍ക്കും ഉത്പ്പാദന ചിലവിന്റെ ഒന്നര മടങ്ങ് എംഎസ്പി ഉറപ്പാക്കുവാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കിസാന്‍ സഭ നേതാവ് വി.ആര്‍. പ്രമോദ് അഭിപ്രായപ്പെട്ടു.കര്‍ഷകസംഘം നേതാവ് സി.എസ് ഷാജി അധ്യക്ഷനായി. സംയുക്ത കിസാന്‍ മോര്‍ച്ച അംഗ സംഘടനകളെ പ്രതിനിധീകരിച്ച് കുര്യാച്ചന്‍ പൊന്നാമറ്റം (കര്‍ഷക യൂണിയന്‍), പി.പി. ചന്ദ്രന്‍ (കര്‍ഷക സംഘം), എന്‍.വിനോദ് കുമാര്‍ (എ.ഐ.കെ.കെ.എം എസ്), പി.എസ്.സുരേഷ്, ആര്‍. പ്രശോഭ്, എം.ആര്‍. ശിവ ശങ്കരര്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!