ChuttuvattomThodupuzha

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ : അല്‍ അസ്ഹര്‍ ലോ കോളേജില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ജൂറിസ്ഡോണ്‍ എന്ന പേരില്‍ കോളേജ് ക്യാമ്പസില്‍ നടത്തിയ ചടങ്ങിന് അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി കെ.എം മൂസ അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജ് ഗോപിനാഥ്.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സമകാലിക സാഹചര്യങ്ങളെക്കുറിച്ചും അഭിഭാഷക വൃത്തിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും നവ അഭിഭാഷകരെ
അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അഡ്വ. സണ്ണി തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ. ലവ്‌ലി പൗലോസ്, മിസ്.സോനു എസ്, ഡിസ്ട്രിക് ബാര്‍ അസോസിയേഷന്‍ പ്രസ്ഡിഡന്റ് അഡ്വ. ഷാജി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബിരുദധാരികള്‍ക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!