Thodupuzha

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മൂലമറ്റം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കട്ടപ്പന ആലടി പരുത്തപ്പാറ പരേതനായ ഗോപിയുടെ ഭാര്യ സുജാത (60) ആണ് മരിച്ചത്. പരേത കോളപ്ര പ്ലാത്തോട്ടത്തിൽ കുടുബാംഗമാണ് . കോളപ്ര ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട കാർ റോഡിലൂടെ നടന്നുപോകുകയായിരുന്ന സുജാതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.കഴിഞ്ഞ

16 ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുജാത കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോളപ്ര ജംഗ്ഷനിൽ നിന്നും പാൽ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സുജാതയ്ക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാതയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു . മൃതദേഹം കൊവിഡ് പരിശോധനയ്ക്കും, പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മകൻ: ജിബിൻ. മരുമകൾ: ആതിര .

Related Articles

Back to top button
error: Content is protected !!