ChuttuvattomThodupuzha

എ.ജി രാധാകൃഷ്ണന്‍ അനുസ്മരണ യോഗം നടത്തി സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍

തൊടുപുഴ: സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അന്തരിച്ച എ.ജി രാധാകൃഷ്ണന്‍ അനുസ്മരണം നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്നു. സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍ സ്ഥാപക സെക്രട്ടറിയും ഭാരതീയ വിദ്യാ നികേതന്‍ സംസ്ഥാന കാര്യദര്‍ശിയും ആയിരുന്ന എ.ജി രാധാകൃഷ്ണന്‍ ജില്ലയിലെ 15 ഓളം വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിക്കുകയും വിവിധ സാംസ്‌കാരിക സംഘടന പ്രവര്‍ത്തനങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. ജഗദീഷ് ചന്ദ്ര (സെക്രട്ടറി ദീന ദയ സേവ ട്രസ്റ്റ് ) അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.എന്‍ സുരേഷ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ നാരായണ്‍, പി.എന്‍.എസ് പിള്ള (സരസ്വതി വിദ്യാഭവന്‍ രക്ഷധികാരി ) എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!