ChuttuvattomThodupuzha

മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം യൂണിറ്റിന് തുടക്കം

തൊടുപുഴ: മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി അനുവദിച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  സി.വി  സുനിത മുഖ്യ പ്രഭാഷണം  നടത്തി. എന്‍.എസ്.എസ് പദ്ധതിയായ ‘തേന്‍ കനി ‘ ഉദ്ഘാടനം  മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിര്‍വ്വഹിച്ചു.

ഹയര്‍ സെക്കന്ററി വിഭാഗം കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ കെ.ആര്‍ , എന്‍.എസ്.എസ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സുമമോള്‍ ചാക്കോ, ചന്ദ്രലാല്‍ സി.പി, പഞ്ചായത്ത്‌
മെമ്പര്‍ ജീന അനില്‍, മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ബി ബിനോയ് ,മണക്കാട് കരയോഗം പ്രസിഡന്റ് കെ.പി ജനാര്‍ദ്ദനന്‍ നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീജ ബി, പി.ടി.എ പ്രസിഡന്റ് അനൂപ് എസ്, വൈസ് പ്രസിഡന്റ് എം.വി ബിനോയ്, വോളണ്ടിയര്‍ ലീഡര്‍മാരായ ജയകൃഷ്ണന്‍, ഗൗരിനന്ദ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു പി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആശ മോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!