ChuttuvattomThodupuzha

കാഞ്ഞാര്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

കാഞ്ഞാര്‍: നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് തീപിടിച്ചു. കളപ്പുരക്കല്‍ നഴ്‌സറി നടത്തുന്ന സജിയുടെ കാറിനാണ് ബുധനാഴ്ച 11.30ഓടെ തീപിടിച്ചത്. കാഞ്ഞാറില്‍ ഹോട്ടലിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പുക ഉയരുന്നത് ഹോട്ടല്‍ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ഉയരാനുളള കാരണമെന്നാണ് പ്രഥമിക നിഗമനം. കാര്‍ ഭാഗികമായി കത്തി നശിച്ചു.

Related Articles

Back to top button
error: Content is protected !!